Wednesday, 14 August 2013

NITHYAHARITHA_NAYAKAN

മലയാള സിനിമയുടെ നിത്യഹരിത നായകന്‍

നിത്യഹരിതനായകന്‍ എന്നറിയപ്പെടുന്ന പ്രേംനസീര്‍ അഥവാ അബ്ദുല്‍ഖാദര്‍ മലയാളത്തിലെ എക്കാലെതെയും മികച്ച സൂപ്പര്‍സ്റ്റാര്‍ ആയി കരുതുന്നു. അദ്ദേഹം ജനിച്ചത്‌ 1926 ഏപ്രില്‍ നു തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്‌ എന്ന സ്ഥലത്തായിരുന്നു. ഷാഹുല്‍ ഹമിദ് ആയിരുന്നു അദ്ധേഹത്തിന്റെ ബാപ്പ, ഉമ്മയുടെപേര് അസുമ ബീവിയായിരുന്നു. അദ്ദേഹം വളരെ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ ഉമ്മ മരിച്ചു. കഠിനംകുളം ലോവര്‍ പ്രൈമറി സ്കൂള്‍, ശ്രീ ചിത്തിരവിലാസം സ്കൂള്‍, എസ്.ഡി. കോളേജ്, എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് അദ്ദേഹം തന്റെ വിദ്യാഭാസം പൂര്‍ത്തിയാക്കിയത്

അബ്ദുള്‍ഖാദര്‍ പ്രേംനസീര്‍ ആകുന്നു

തലസ്ഥാനത്ത് നടന്ന ഒരു അഭിനയമാത്സരത്തില്‍ അബ്ദുള്‍ഖാദര്‍ പങ്കെടുത്തു. രൌദ്രം, കരുണം, ഹാസ്യം എന്നീ മൂന്നു ഭാവങ്ങളാണ് മത്സരത്തില്‍ പ്രകടിപ്പിക്കെണ്ടിയിരുന്നത്. രൌദ്രഭാവത്തില്‍ അപ്പോള്‍ മനസ്സില്‍ തോന്നിയതൊക്കെ കാട്ടി. കരുണം അഭിനയിക്കേണ്ടി വന്നപ്പോള്‍ അവിടെ സിനിമയിലെ രംഗം തന്നെ അനുകരിക്കേണ്ടി വന്നു. ഹരിശ്ചന്ദ്ര സിനിമയിലെ ഹരിശ്ചന്ദ്ര മഹാരാജാവിനെ അനുകരിച്ചു. ഹാസ്യത്തിന് സിനിമാനടന്മാരായ എസ്.പി. പിള്ളയെയും, മുതുകുളത്തെയും അനുകരിച്ചു. യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന ആ മത്സരത്തില്‍ അബ്ദുല്‍ഖാദറിന് തന്നെ ഒന്നാം സ്ഥാനം ലഭിച്ചു. ആ വാര്‍ത്തയും ഫോട്ടോയുമൊക്കെ പത്രങ്ങളില്‍ അച്ചടിച്ചുവന്നു. അന്ന് മത്സരത്തില്‍ ജട്ജിയായിരുന്ന സി.ഐ. പരമേശ്വരന്‍പിള്ള അബ്ദുല്‍ഖാദരിനോട് പറഞ്ഞു,
സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞാനൊരു കത്ത് തരാം. അതുകൊണ്ടുചെന്നാല്‍ ചാന്‍സ് കിട്ടും. സി.ഐ. യുടെ കത്തുമായി അബ്ദുല്‍ഖാദര്‍ ത്യാഗസീമയില്‍ അഭിനയിക്കാന്‍ ചെന്നൂ. അതില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷെ ആ ചിത്രം പകുതിവെച്ച് മുടങ്ങിപ്പോയി. അബ്ദുല്‍ഖാദരിന്റെ മനസ്സാകെ പിടഞ്ഞു.ഇനി താന്‍ അഭിനയരങ്ങതെക്കില്ല. ഡിഗ്രിക്ക് പഠിക്കണം. അതിനു ശേഷം ലോ കോളേജില്‍ ചേര്‍ന്നു പഠിച്ചു ഒരു പ്രശസ്തനായ വക്കീലാകണം. അപ്പോഴാണ്‌ സേലത്തുനിന്നും അബ്ദുല്‍ഖാദറിന് ഒരു ക്ഷണം ഉണ്ടായത്. എന്തായാലും ഒരിക്കല്‍ കൂടി അഭിനയരങ്ങതെക്ക് ഇറങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു.
കമ്പി സന്ദേശത്തില്‍ പറഞ്ഞതിന് രണ്ടു ദിവസം കഴിഞ്ഞാണ് അബ്ദുല്‍ഖാദര്‍ സേലത്തെത്തിയത്. “ മരുമകള്‍ ” എന്നാ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. അങ്ങനെ 26-12-1951-ല്‍ മുഖത്ത് ചായം തേച്ചുകൊണ്ട് അബ്ദുള്‍ഖാദര്‍ ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിച്ചു. അന്ന് അദ്ദേഹത്തിന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു പ്രായം. ഇവിടെ നിന്നാണ് അബ്ദുല്‍ഖാദര്‍ എന്ന ചെറുപ്പക്കാരന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. അതോടെ അബ്ദുള്‍ഖാദര്‍ എന്ന പ്രേംനസീറിന് തമിഴില്‍ തിരക്കായി. 55- തമിഴ് ചിത്രങ്ങളില്‍ കരാര്‍ ചെയ്യപ്പെട്ടു. എന്നാല്‍ വെറും 39- ചിത്രങ്ങളില്‍ മാത്രമേ അദ്ദേഹം അഭിനയിച്ചുള്ളൂ. ബാക്കിയുള്ളവ ഇടക്കുവെച്ചു മുടങ്ങിപ്പോയി. അബ്ദുല്‍ഖാദറിന് പ്രേംനസീര്‍ എന്ന പേര് നല്‍കിയത് തിക്കുറിശി സുകുമാരന്‍ നായര്‍ ആണ്.
എത്രയെത്ര കഥാപാത്രങ്ങള്‍  എത്രയെത്ര നായികമാര്‍

ആദ്യകാലത്ത് നസീറിനു അവസരം കുറവായിരുന്നെങ്കിലും അദ്ധേഹത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. മലയാള ചലച്ചിത്ര വേദിയില്‍ നസീര്‍ ഒരു മുടിചൂടാമന്നനായി വളര്‍ന്നു. അഭിനയത്തേക്കാള്‍ നസീരിനെയായിരുന്നു നിര്‍മ്മാതാക്കള്‍ക്ക് ആവശ്യം. കാരണം മലയാള സിനിമയുടെ ബോക്സ്‌ഓഫീസു ഘടഘമായി നസീര്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സ്നേഹബന്ധങ്ങളുടെ പേരിലും കടപ്പാടുകളുടെ പേരിലും അദ്ദേഹം കഥാപാത്രത്തിനെ ഓജസ്സും ഒന്നും കണക്കിലെടുക്കാതെ പല ചിത്രങ്ങളിലും അഭിനയിച്ചു. എന്നാല്‍ നസീരിലെ നടനെ കണ്ടെത്തി ഉചിതമായ വേഷം നല്‍കിയ സംവിധായകരും നിര്‍മ്മാതാക്കളും വളരെ കുറവാണ്. പല നിര്‍മ്മാതാക്കളെയും വിതരണക്കാരെയും അദ്ദേഹം കൈയയച്ചു സഹായിച്ചിട്ടുണ്ട്. അദ്ദേഹം പലപ്പോഴും പ്രതിഫലം പറ്റാതെ പോലും അഭിനയിച്ചിരുന്നു.
നല്ല ഒരു വെക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ധേഹത്തെ പരിജയപ്പെട്ടവര്‍ അദ്ധേഹത്തെ ഒരിക്കലും മറക്കില്ല. “ സ്നേഹമാണ് അഖിലസാരമൂഴിയില്‍ ” എന്ന കവിവചനത്തെ പ്രാവര്‍ത്തികമാക്കിയ ഏക വ്യക്തി പ്രേംനസീര്‍ തന്നെയാണ്. സൌമ്മ്യമായ പെരുമാറ്റം കൊണ്ട് അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ട്ട നേടി. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഒരു നടി പറഞ്ഞിട്ടുണ്ട്, അദ്ധേഹത്തെ അദ്ദേഹത്തിന്റെ അമ്മ പോലും ബഹുമാനിച്ചുപോകും എന്ന്.

37- വര്ഷം മലയാള സിനിമാ ലോകത്ത് ഒരു സുല്‍ത്താനായി വാണരുളിയ നസീര്‍ മരിക്കുമ്പോള്‍ 650- ല്‍ പരം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു കഴിഞ്ഞിരുന്നു. ഈ ചിത്രങ്ങളില്‍ അദ്ദേഹതോടൊപ്പം തൊണ്ണൂറു നായികമാര്‍ അഭിനയിചിട്ടുന്ടെന്നു അറിയുമ്പോള്‍ ആരാണ് വിസ്മയിക്കാത്തത്. അഞ്ഞൂറ് ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നു കേട്ടപ്പോള്‍ ഗിന്നസ് ബുക്ക്‌ തയ്യാരാക്കുന്നവര്‍ പോലും അത്ബുതപ്പെട്ടുപോയി. ഷീലയാണ് നസീരിനോടൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് നൂറ്റിപ്പത്ത് ചിത്രങ്ങള്‍.
മുപ്പത്തിയേഴ് കൊല്ലത്തെ അഭിനയജീവിതത്തിനിടയില്‍ എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ഭാവുകത്വമെകിയിരിക്കുന്നു. ഇരുട്ടിന്റെ ആത്മാവ് ,അടിമകള്‍ , മുറപ്പെണ്ണ്‍, അച്ചാരം അമ്മിണി ഓശാരം ഓമന, ശകുന്തള, അസുരവിത്ത്‌, പുനര്‍ജന്മം, തുടങ്ങിയവ നസീറിന്റെ യശസ് വര്‍ദ്ധിപ്പിച്ച ചിത്രങ്ങളാണ്.
വടക്കന്‍ പാട്ടിലെ വീരനായകന്‍

വടക്കന്‍ വീരഗാഥകള്‍ സിനിമാരൂപം കൊള്ളുമ്പോള്‍ നായകനാര് എന്ന ചോദ്യമില്ല. പ്രേംനസീറിനെ പോലെ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടന്‍ ഇതുവരെ ജനിച്ചിട്ടില്ല , ഇനിയൊട്ടു ജനിക്കാനും പോകുന്നില്ല. ഉദയായുടെ ശ്രീ കുഞ്ചാക്കോ സംവിധാനം ചെയ്ത പൊന്നാപുരം കോട്ടയിലെ വാള്‍പയറ്റ് , മറ്റു സംഗട്ടനങ്ങളും കാണികളെ കൊരിതരിപ്പിക്കുന്നതാണ്. ഈ ചിത്രത്തില്‍ നസീറിന്റെ നായികയായി വേഷമിട്ടത് വിജയശ്രീ ആയിരുന്നു. ചിത്രത്തില്‍ നായകനും നായികയും അങ്കം കുറിച്ച് പരസ്പരം പോരാടുന്ന രംഗമുണ്ടായിരുന്നു. വിജയശ്രീ യുടെ ഡ്യൂപ്പ് ആയി അഭിനയിച്ചത് ഗോപാലന്‍ ഗുരുക്കള്‍ ആയിരുന്നു. നസീര്‍ തനിക്കു ഡ്യൂപ്പ് ആവശ്യമില്ലെന്ന് പറഞ്ഞു തന്റെ ഭാഗം താന്‍ തന്നെ അഭിനയിക്കാമെന്നു ശഠിച്ചു.അദ്ധേഹത്തെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു നോക്കിയെങ്കിലും നസീര്‍ വഴങ്ങിയില്ല.അസാമാന്ന്യ ധീരതയോടെ ഗോപാലന്‍ ഗുരുക്കളോട് പോരാടി രംഗങ്ങള്‍ മനോഹരമാക്കുക കൂടി ചെയ്തു.
ഗിന്നസ് ബുക്കില്‍ സ്ഥാനം

നസീറിന്റെ പേര് ഗിന്നസ് ബുക്കില്‍ ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ അന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരുന്നത് ഇരുനൂറു ചിത്രങ്ങളില്‍ അഭിനയിച്ച ജെഫാണ്‍ വെയ്ഹി എന്ന നടന്റെ പേരാണ്. 600- ചിത്രങ്ങളില്‍ നസീര്‍ അഭിനയിച്ചു എന്ന് കേട്ടപ്പോള്‍ തന്നെ ലോകസിനിമാക്കാര്‍ ഞെട്ടിപ്പോയ്യി.
ബഹുമതികള്‍
അദ്ദേഹത്തിന് 1983- ല്‍ പദ്മ ഭുഷന്‍ നല്‍കി രാജ്യം ആദരിച്ചു. അദ്ധേഹത്തിന്റെ സ്മരണാര്‍ത്ഥം അദ്ധേഹത്തിന്റെ പേരില്‍ “പ്രേംനസീര്‍ അവാര്‍ഡ്‌” മലയാള സിനിമക്ക് മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് നല്‍കിവരുന്നു, ഇത് ആരംഭിച്ചത് 1992-ല്‍ ആണ്.
1989 – ജനുവരി 16 നു അദ്ദേഹം ലോകത്തോട്‌ വിടപറഞ്ഞു.

പ്രേംനസീര്‍ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയെ സന്ദര്‍ശിച്ചപ്പോള്‍

പത്മഭൂഷന്‍ ബഹുമതിദാനച്ചടങ്ങിനുശേഷം മുന്‍ രാഷ്ട്രപതി സയില്സിംഗ്, തമിഴ്നാട്‌ ഗവര്‍ണര്‍ പി.സി. അലക്സാണ്ടര്‍, ഗായകന്‍ ശീര്‍കാഴി ഗോവിന്ധരാജ് എന്നിവരോടൊപ്പം.

പഴയൊരു ഗ്രൂപ്പ് ഫോട്ടോ: ഇടത്തുനിന്നു കെ.പി.കൊട്ടാരക്കര, പ്രേംനസീര്‍, എസ്.കുമാര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ടി.എസ്.മുത്തയ്യ
ഷാനവാസിന്റെ വിവാഹവേളയില്‍ സത്താര്‍ ജയഭാരതി ദമ്പതികള്‍ അധിതികള്‍ ആയി എത്തിയപ്പോള്‍








No comments:

Post a Comment